സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടിയാണ് അനുശ്രീ. കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ക്യൂ ആന്‍ഡ് എ സെഷനില്‍ രസകരമായ ചോദ്യങ്ങളാണ് ആരാധകര്‍ ചോദിച്ചത്. രസകരമായ മറുപടികളും അനുശ്രീ നല്കി.
ഞാന്‍ കെട്ടിക്കോട്ടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് കിടിലന്‍ മറുപടിയാണ് നടി നല്‍കിയിരിക്കുന്നത്. ‘കെട്ടിക്കോളൂ വീട്ടുകാര്‍ക്ക് സമ്മതമാണേല്‍ ഒന്നോ രണ്ടോ കെട്ടിക്കോളൂ’വെന്നായിരുന്നു താരം നല്കിയ മറുപടി.
കറന്റ് ക്രഷ് (current crush) ആരാണെന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്.’കെഎസ്ഇബി’ എന്നായിരുന്നു അനുശ്രീ നല്കിയ മറുപടി. ഇപ്പോഴത്തെ മൊബൈല്‍ റിംഗ് ടോണ്‍ ഏതെന്ന് ചോദിച്ചപ്പോള്‍ നമശിവായ എന്ന ട്യൂണ്‍ വെച്ച് കേള്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക