കണ്ണൂരില്‍ ആള്‍താമസമുള്ള ഇരുനില വീട് കുത്തിത്തുറന്ന് 80 പവനും 20,000 രൂപയും കവര്‍ന്നു. മുഴപ്പിലങ്ങാട്ട് ഒമ്ബതാം വാര്‍ഡില്‍ മുല്ലപ്രം ജുമാ മസ്ജിദിന് സമീപം മറിയു മന്‍സിലിലാണ് മോഷണം നടന്നത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമാകാം മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക