കേരളത്തിൽ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ നാളെ വിധി. പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ ഹൈക്കോടതിയാണ് നാളെ വിധി പറയുക. 8,586 ഇരട്ടവോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഇതുവരെ കണ്ടെത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചത്. ഇത് തടയാനുള്ള നടപടികൾ ഉണ്ടാകും.
ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഹര്‍ജിയില്‍ വിധി പറയാൻ തീരുമാനിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക. കൃത്യമായി ഒരാൾ ഒരു വോട്ട് മാത്രമാണ് ചെയ്യുന്നത് എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുമെന്ന് രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക