തങ്ങൾ അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിൽ പൗരത്വനിയമ ഭേദഗതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന് പറഞ്ഞു. നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനം എഐഎഡിഎംകെയുടെ നാടകമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാണിച്ചു.
ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ ഹർജിയിൽ വിധി നാളെ
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു എന്ന തെറ്റില്‍ നിന്നും എഐഎഡിഎംകെയ്ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല. പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തിട്ടുണ്ട്. അധികാരത്തിൽ എത്തിയാൽ തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്നത് സ്റ്റാലിൻ നൽകുന്ന വാക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല’; വ്യാജ വാര്‍ത്തകള്‍ക്കെതിരെ കലാഭവന്‍ ഷാജോണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക