മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചതുർമുഖത്തിലെ ആദ്യഗാനമെത്തി. ‘മായകൊണ്ട്’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ശ്വേതാ മോഹനാണ്. മഞ്ജു വാര്യരും സണ്ണി വെയ്നും ഗാനം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ ജീവിതം കാട്ടുന്നതാണ് ഗാനം. സോഷ്യൽ മീഡിയയിൽ എല്ലാ കാര്യങ്ങളും പങ്കുവെക്കുന്ന വ്യക്തിയാണ് മഞ്ജുവിന്റെ കഥാപാത്രം. ഗാനം ഒരുക്കിയിരിക്കുന്നത് ഡോൺ വിൻസെന്റാണ്.
സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ചതുർമുഖം. സിനിമ രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയുമ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സണ്ണി വെയ്നാണ് മഞ്ജുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്.
അതിന് പുറമെ ശ്യാമ പ്രസാദ്, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. മഞ്ജു വാര്യരുടെ 25 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. ദി പ്രീസ്റ്റിന് മുമ്പാണ് ചതുര്‍മുഖം ചിത്രീകരിച്ചതെന്ന് മഞ്ജു പ്രസ് മീറ്റില്‍ പറയുകയുണ്ടായി.
അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആരാധകര്‍ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയ രംഗങ്ങളാണ് മഞ്ജു ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതില്‍ ഏറ്റവും പ്രധാനമാണ് ആക്ഷന്‍ രംഗങ്ങള്‍. ചിത്രത്തലില്‍ മഞ്ജു ആദ്യമായി റോപ്പ് ഫൈറ്റ് ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക