വരാനിരിയ്ക്കുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും. ഇത് സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടു. ശിഖർ ധവാൻ, ആർ അശ്വിൻ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ പേരുകൾ പരിഗണയിൽ ഉണ്ടായിരുന്നെങ്കിലും ഋഷഭ് പന്തിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ മാനേജ്മെന്റ് തീരുമാനമെടുക്കുകയായിരുന്നു.
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ’ തമിഴിലേയ്ക്ക്, ചിത്രീകരണം പുരോഗമിക്കുന്നു
കഴിഞ്ഞ രണ്ടു സീസണുകളിലായി ഡൽഹിയെ നയിച്ചിരുന്നത് യുവതാരം ശ്രേയാസ് അയ്യരാണ്. എന്നാൽ, അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ശ്രേയാസ് അയ്യർ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് ഋഷഭ് പന്തിന് നറുക്ക് വീണത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഡൽഹി ക്യാപിറ്റൽസ് വിവരം പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക