കഴിഞ്ഞ ദിവസമാണ് നടന് ടിനി ടോമം ഓഡിയോ വിവാദത്തില്‍ മാധ്യമങ്ങളോട് തന്റെ പ്രതികരണം അറിയിച്ചത്. ഇതേ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ താരത്തെ കുറിച്ച് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.
മാര്‍ച്ച് 29ന് ടിനി ടോം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോക്ക് താഴെയാണ് വിവാദത്തിന് കാരണമായ കമന്റ് വന്നത്.
ലൈവായി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ‘പെഹലാ നഷാ’ എന്ന ഗാനം ടിനി ടോം ആലപിക്കുന്നതിന്റെ വിഡിയോയാണ് പങ്കുവെച്ചിരുന്നത്.
പോസ്റ്റിന് താഴെ നിരവധി പേര് കമന്റെ ചെയ്തതിനൊപ്പം ഹിമേഷ് എന്ന വ്യക്തി ‘ഈ കോമഡി കണ്ടെങ്കിലും ഞങ്ങള്‍ ചിരിക്കണമായിരിക്കുമെന്ന്’ കമന്റ് ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതനായാണ് ടിനി ടോം ഹിമേഷിനോട് ഫോണ്‍ നമ്പര്‍ അയാക്കാന്‍ ആവശ്യപ്പെട്ട് മെസേജ് അയക്കുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് നിലവില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.
https://www.facebook.com/100058399369609/videos/170723994884245/
പ്രതികരിക്കാൻ ഇവിടെ എഴുതുക