ഡോ. പി സരിന് എതിരെ കേസ്. പാലക്കാട് ഒറ്റപ്പാലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ ഡോ. പി സരിന് എതിരെയാണ് കേസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ചെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ ഐഎഎഎസ് പദവി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചെന്ന് റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ടിഡിഎസ്, ടിസിഎസ് എന്നിവയിലെ ഇളവ് കാലാവധി അവസാനിച്ചു
ഇതുപ്രകാരം, ഐ.പി.സി 170 പ്രകാരവും ജനപ്രാതിനിധ്യ നിയമം 124 b പ്രകാരവും ഒറ്റപ്പാലം പോലീസ് പരാതിയ്ക്ക്മേൽ കേസെടുത്തു. സിവിൽ സർവീസിലിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ചതാണോ, രാജി വച്ചതാണോ എന്ന് കൃത്യമായി രേഖപ്പെടുത്താതെ ഔദ്യോഗിക പദവി ഉപയോഗിക്കരുതെന്നാണ് ചട്ടം. മുൻപ് ഇതേ കാരണത്താൽ എൽഡിഎഫ് നൽകിയ പരാതിയിൽ സരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് അയച്ചിരുന്നു. എന്നാൽ പ്രവർത്തകരാണ് ബോർഡും പോസ്റ്ററും തയാറാക്കിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സരിൻ നൽകിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക