ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നേമത്തെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ റോഡ് ഷോകളാണ് പ്രിയങ്ക റദ്ദാക്കിയത്.
കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടെന്നും കുറച്ച് ദിവസം നിരീക്ഷണത്തില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും പ്രിയങ്ക ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.
കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. എന്നാല്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇത് അനുസരിച്ച് പ്രചാരണപരിപാടികള്‍ റദ്ദാക്കുകയാണെന്ന് അസൗകര്യത്തില്‍ ഖേദിക്കുന്നെന്നും പ്രിയങ്ക അറിയിച്ചു. പ്രചാരണത്തിനായി ഇന്ന് അസാമിലേക്ക് പോകാനിരിക്കുകയായിരുന്നു പ്രിയങ്ക. നാളെ തമിഴ്നാട്ടിലും വൈകുന്നേരം തിരുവനന്തപുരത്ത് എത്താനുമായിരുന്നു പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക