ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു. സുപ്രീംകോടതിയ്ക്ക് മുമ്പാകെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസിൽ മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, ഐ.ബി മുൻ ഡയറക്ടർ ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരെയാണ് ആരോപണമുയർന്നിരുന്നത്.
ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ; ആപ്പിനുള്ളിൽ ഇനി നിറം മാറ്റാനാകും
സമിതി സമർപ്പിച്ച റിപ്പോർട്ടിൽ എന്താണെന്നു സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നമ്പി നാരായണൻ നൽകിയ ഹർജിയിൽ 2018 സെപ്റ്റംബർ 14നാണ് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രിംകോടതി ഉത്തരവിടുന്നത്. നമ്പി നാരായണന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
മധു ബാലകൃഷ്ണൻ ഇനി സംഗീത സംവിധായകനും.. ; പുതിയ ചുവടുമായി ഗായകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക