കണ്ണൂർ :നാളെ (ഏപ്രില്‍ 7) ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, പേരാവൂര്‍ താലൂക്കാശുപത്രി, തളിപ്പറമ്പ് താലൂക്കാശുപത്രി, നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല, കണ്ണാടിപ്പറമ്പ ദേശ സേവാ യു പി സ്കൂള്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക