ദൃശ്യം 2വിലെ പ്രകടനത്തിലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മീന. അഭിനയജീവിതം 40 വർഷം ആകുമ്പോഴും കരിയറിന്റെ തുടക്കത്തിൽ ചില തെറ്റിദ്ധാരണകൾ മൂലം വേറിട്ട വേഷങ്ങൾ ചെയ്യാൻ സാധിക്കാതിരുന്നതിന്റെ നിരാശ പങ്കു വെച്ചിരിക്കുകയാണ് ഇപ്പോൾ അവർ.
പല തരം റോളുകൾ വന്നിട്ടുണ്ടെങ്കിലും നെഗറ്റീവ്സ് ഒട്ടുമില്ലാത്ത കഥാപാത്രങ്ങൾ മാത്രമാണ് അന്നു സെലക്ട് ചെയ്തത്. കോമഡി ചെയ്തിട്ടുണ്ടെങ്കിലും നെഗറ്റീവ് റോളുകൾ അഭിനയിച്ചാൽ പ്രേക്ഷകർക്ക് ഇഷ്ടം കുറയുമോ, ഇമേജിനെ ബാധിക്കുമോ എന്നൊക്കെ പേടിയായിരുന്നു.
അതോർക്കുമ്പോൾ ഇപ്പോൾ നിരാശയുണ്ട്. എല്ലാത്തരം റോളുകളും അഭിനയിക്കുമ്പോഴല്ലേ നമുക്കു കഴിവ് തെളിയിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക