‘റോക്കറ്ററി ദി നമ്പി എഫക്ട്’ എന്ന സിനിമയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടൻ മാധവൻ. കൂടിക്കാഴ്ചയിൽ ഐ.എസ്.ആര്.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണനും ഇവർക്കൊപ്പമുണ്ടായിരുന്നു. ട്വിറ്ററിലൂടെയാണ് കൂടിക്കാഴ്ച വിശേഷങ്ങൾ മാധവൻ പങ്കുവെച്ചിരിക്കുന്നത്.
ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം കൂടിക്കാഴ്ച നടത്താൻ തനിക്കും നമ്പി നാരയണനും ക്ഷണം ലഭിക്കുകയുണ്ടായി. റോക്കറ്ററി ദി നമ്പി എഫക്ട് എന്ന സിനിമയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.
സിനിമയുടെ ഏതാനും ഭാഗങ്ങള്‍ അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. അദ്ദേഹത്തിൽ നിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണനോട് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും തീർത്തും ഹൃദയസ്പർശിയായിരുന്നു. ഒത്തിരി നന്ദി.
ആര്. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന് പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ടിന്റെ ട്രെയ്ലർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക