കോണ്‍ഗ്രസിന്റെ ഉയിർത്തെഴുന്നേല്‍പ്പിന് കേരളത്തില്‍ നിന്ന് തുടക്കമാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നത് വിശ്വസിക്കാനാവില്ല. ആചാരങ്ങള്‍ക്ക് എതിരായി സത്യവാങ്മൂലം കൊടുത്തയാളാണ് മുഖ്യമന്ത്രി. ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ എടുത്തത്.
‘ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി അയ്യപ്പനെ കൂട്ട് പിടിക്കുന്നത്’; കെ.സി വേണുഗോപാല്‍
കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കില്ല. വനിതാ മതിലുണ്ടാക്കി നവോത്ഥാനത്തിന് ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നം ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ജനം പ്രതികാരം ചെയ്യുമെന്ന് പിണറായി ഭയക്കുന്നുവെന്നും അയ്യപ്പനും ദേവഗണങ്ങളും ഇന്നലെവരെ ആരുടെ കൂടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക