തിരുവനന്തപുരം: എഴുത്തുകാരി കെഎര്‍ മീരയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം.
‘അത്യധികം ഞെട്ടലോടെയാണ് ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത്.പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവര്‍ത്തകയും സര്‍വ്വോപരി ‘മനുഷ്യ സ്നേഹിയുമായ’ ശ്രീമതി കെ. ആര് മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നിരിക്കുന്നു. ആയതിനാല്‍ ഇന്ന് പ്രതികരിക്കുവാന്‍ കഴിയുന്നില്ല. ക്ഷമിക്കുക…’, എന്നാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ പ്രതികരണം.
പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക