കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി. കൂടാതെ ഇതോടൊപ്പം ഒളിപ്പിച്ച നിലയിൽ നാല് സ്റ്റീൽ ബോംബുകളും പൊലീസ് കണ്ടെടുത്തു. ഇവ കണ്ടെത്തിയത് മമ്പറം ടെലിഫോൺ എക്സേഞ്ചിന് പിറക് വശത്താണ്.
മമ്പറത്ത് സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്നാണ് തല ഭാഗം വെട്ടി മാറ്റിയത്. സിപിഎമ്മിന്റെ ആരോപണം സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ്. ദുഷ്ട മനസുകളാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നും പ്രദേശത്ത് ആർഎസ്എസ്-ബിജെപി ഗുണ്ടാ സംഘമുണ്ടെന്നും എം. വി ജയരാജൻ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക