കോഴിക്കോട് ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചതായി റിപ്പോർട്ട്. തീ വെച്ചത്, തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ ബൂത്ത് ഏജന്റായിരുന്ന ഇകെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിനാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. 8 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
കൂടാതെ സ്റ്റേഷനറി സാധനങ്ങളും, പലവ്യഞ്ജന സാധനങ്ങളും കത്തി ചാമ്പലായി. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തീ അണച്ചത് നാദാപുരം ഫയർഫോഴ്സ് എത്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക