സേതുവിന്റെ തിരക്കഥയിൽ വീണ്ടും സിനിമയൊരുങ്ങുന്നു. അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് സേതു തിരക്കഥ ഒരുക്കുന്നത്. ‘എതിരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഗോകുൽ സുരേഷാണ് നായകനായി എത്തുന്നത്. തിരക്കഥയ്ക്കൊപ്പം സിനിമയുടെ സംഭാഷണം ഒരുക്കുന്നതും സേതുവാണ്.
മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ച് നിർത്തി മുത്തച്ഛൻ സാധനം വാങ്ങാൻ പോയി; ക്ഷുഭിതരായി നാട്ടുകാർ
മലയാളത്തിന്റെ എവർഗ്രീൻ സ്റ്റാർ റഹ്മാനും പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് വിവരം. രമേഷ് പി.പിള്ള നിർമ്മിക്കുന്ന ചിത്രത്തിൽ നൈല ഉഷയും, വിജയ് നെല്ലിസും വേഷമിടുന്നുണ്ട്. അമ്പലമുക്കിലെ വിശേഷങ്ങള്‍’ ആണ് ഗോകുലിന്റെ മറ്റൊരു പുതിയ ചിത്രം. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗണപതിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക