ഫഹദ് ഫാസില്‍ ചിത്രം ജോജി കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിലെ പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് ഇടയാകുന്നുണ്ട്. ഇപ്പോഴിതാ ജോജിയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ അമ്മ ഗീത പുഷ്കരന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു.
ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചാണ് ഗീത പുഷ്കരന് സംസാരിക്കുന്നത്. ജോജി എന്ന കഥാപാത്രം തന്റെ അവസ്ഥയെ കുറിച്ച് പറയുമ്പോള്‍ ഒരു കല്യാണം കഴിക്കാന്‍ അടുത്തിരിക്കുന്ന സ്ത്രീ ആവശ്യപ്പെടുന്നു. എന്തിനും കല്യാണം പരിഹാരമായി കാണുന്നവരെ പരിഹസിക്കുകയാണ് ഗീത പുഷ്കരന്.
‘രണ്ട്പേരെ കൊന്ന് ഇനി എന്നാ ചെയ്യണം എന്നറിയാതെ ഇരിക്കുന്ന ജോജിയോട്. വല്യമ്മ: ”ഒരു കല്യാണം കഴി ജോജിയെ..”അതാണ് … എന്തിനുമുള്ള പരിഹാരം കല്യാണം ആണല്ലോ. അനുഭവിക്കേണ്ടി വരുന്നത്. പെണ്ണും. എന്തും , ഭ്രാന്തും ചുഴലിയും വരെ ആണിനെക്കൊണ്ടു കല്യാണം കഴിപ്പിച്ചു മാറ്റാന്‍ നടക്കുന്ന വല്യമ്മമാരെ കുറിച്ച് ഓര്‍മ്മിപ്പിച്ചത് ദേവി ഫിലിപ്പ് ആണ്.
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയില്‍ ഷമ്മി തിലകന്, ബാബു രാജ്, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക