മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും
മേടമാസം പിറക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് വ്യാഴം അനുകൂല ഭാവത്തിലായതിനാൽ പൊതുവേ ഗുണ ഫലങ്ങളാണ് അനുഭവപ്പെടുക. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. വരുമാന വർധനയ്ക്ക് സാധ്യതയുണ്ട്.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഈയാഴ്ച ഇടവക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. സാമ്പത്തികമായും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. കടബാധ്യതകളിൽ ചിലത് വീട്ടാൻ കഴിയും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
ഈയാഴ്ച മിഥുനക്കൂറുകാർക്ക് ഗുണ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രഫലങ്ങളാണ് അനുഭവപ്പെടുക. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ഉണ്ടാകും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് ജോലികാര്യങ്ങളിൽ നേട്ടം ഉണ്ടാകും.ഇടയ്ക്കിടെ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടാനിടയുണ്ട്. എങ്കിലും പ്രതിസന്ധി ഉണ്ടാകില്ല. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയും. ആരോഗ്യം മെച്ചപ്പെടും. വ്യാഴാഴ്ചയ്ക്കു ശേഷം കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളായിരിക്കും അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ മനസ്സിനു സ്വസ്ഥത കുറയും. കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
തുലാക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹം അനുഭവപ്പെടും. അതുകൊണ്ട് വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ജോലിരംഗത്തു പുരോഗതി കാണപ്പെടും. കാര്യതടസ്സങ്ങൾ നീങ്ങാൻ ഈശ്വരപ്രാർഥനകൾ വേണം.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ഈയാഴ്ച ധനുക്കൂറുകാർക്ക് ശനിയും വ്യാഴവും അനുകൂലത്തിൽ അല്ലാത്തതിനാൽ കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
ഈയാഴ്ച മകരക്കൂറുകാർക്ക് പൊതുവേ ഗുണാനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. ആഴ്ചയുടെ ആദ്യദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയുന്നതായി തോന്നും. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
ഈയാഴ്ച കുംഭക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. തുടർന്നുള്ള ദിവസങ്ങളിൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
(പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)
മീനമാസം അവസാനിക്കുന്ന ഈയാഴ്ച മീനക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്ര ഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം രാശി മാറിയതിനാൽ ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം മെച്ചപ്പെടും. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും.
കടപ്പാട് മനോരമ
പ്രതികരിക്കാൻ ഇവിടെ എഴുതുക