ക്യാപ്റ്റനായുള്ള അരങ്ങേറ്റം ജയം കൊണ്ട് ആഘോമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് റിഷഭ് പന്ത്.
ഗുരു തുല്യനായ എം.എസ് ധോണിയുടെ പടയേയാണ് പരാജയപ്പെടുത്തിയത് എന്നത് പന്തിന്റെ ജയത്തിന്റെ മധുരും വര്‍ധിപ്പിക്കുന്നു. ഇപ്പോഴിതാ പന്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് വിലയിരുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സഹതാരം ശിഖര്‍ ധവാന്.
‘അവന് നന്നായി തന്നെ ചെയ്തു. അവന് ടോസ് ജയിച്ചുവെന്നതില്‍ സന്തോഷിക്കുന്നു. അല്‍പ്പം സ്റ്റിക്കിയായ വിക്കറ്റായിരുന്നു. അതുകൊണ്ട് രണ്ടാമത് ബാറ്റ് ചെയ്യാനുള്ള തീരുമാനം നല്ലതായിരുന്നു. അവന് ശാന്തത കൈവിട്ടില്ല. താരങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. നല്ല മാറ്റങ്ങളും വരുത്തി. ക്യാപ്റ്റനെന്ന നിലയില്‍ അവന്റെ ആദ്യ മത്സരമാണ്. ഇനിയും നന്നാകുമെന്നുറപ്പാണ്.’
‘തുടങ്ങിയതല്ലേയുള്ളൂ, അനുഭവങ്ങളിലൂടെ പഠിക്കും. ഇനിയും നന്നാകുമെന്നുറപ്പാണ്. അവന്റെ ഏറ്റവും വലിയ ഗുണം എന്നത് അവനെപ്പോഴും ശാന്തനാണെന്നതാണ്. അവന്റെ പ്രസന്‍സ് ഓഫ് മൈന്റും നല്ലതാണ്’ ധവാന് പറഞ്ഞു.
മുംബൈ വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ചെന്നൈയെ ഡല്‍ഹി പരാജയപ്പെടുത്തിയത്. ചെന്നൈ മുന്നോട്ടുവെച്ച 189 റണ്‍സിന്റെ വിജയലക്ഷ്യം 8 ബോളുകള്‍ ശേഷിക്കെ ഡല്‍ഹി മറികടന്നു. ധവാന്-പൃഥ്വി ഷാ കൂട്ടുകെട്ടിന്റെ മിന്നും പ്രകടനമാണ് ഡല്‍ഹിയ്ക്ക് ജയം അനായാസമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക