ബോളിവുഡിലെ മുന്‍നിര നടിമാരായ കങ്കണ റണൗത്തും തപ്സി പന്നുവും തമ്മിലുണ്ടായ തര്‍ക്കം നാളുകളായി തുടരുകയായിരുന്നു.ഇരുവരുടെയും രാഷ്ട്രീയ നിലപാടുകളുള്‍പ്പെടെ മുന്‍നിര്‍ത്തി വലിയ അഭിപ്രായ വ്യത്യാസമാണ് സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നത്.
തപ്സി എന്നെ കോപ്പിയടിക്കുകയാണ് നിരന്തരം ആരോപിക്കുന്ന കങ്കണ രൂക്ഷഭാഷയിലാണ് തപ്സിക്കെതിരെ ട്വീറ്റുകള്‍ ഇട്ടിരുന്നത്. എന്നാല്‍ തര്‍ക്കം അയയുകയാണെന്ന സൂചനയാണ് ബോളിവുഡില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്.
മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വീകരിച്ച തപ്സി അവാര്‍ഡ് സ്വീകരിച്ച് വേദിയില്‍ വെച്ച് കങ്കണയെ പുകഴ്ത്തി സംസാരിക്കുകയുണ്ടായി. അവാര്‍ഡ് നോമിനേഷനിലുണ്ടായിരുന്ന മറ്റ് നടിമാരെക്കുറിച്ച് പറഞ്ഞപ്പോഴാണ് തപ്സി കങ്കണയെക്കുറിച്ച് പരാമര്‍ശിച്ചത്.
താങ്ക് യു കങ്കണ, എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് എല്ലാ വര്‍ഷവും പുതിയ നേട്ടങ്ങള്‍ കൊയ്യുന്നതിന് എന്നാണ് തപ്സി പറഞ്ഞത്.കങ്കണയെക്കൂടാതെ നോമിനേഷനില്‍ ഉണ്ടായിരുന്ന ദീപിക പദുകോണ്‍, ജാന്‍വി കപൂര്‍, വിദ്യാബാലന് എന്നിവരെയും തപ്സി അഭിനന്ദിച്ചു.
ഥപ്പഡിലെ അഭിനയത്തിനാണ് തപ്സിയെ മികച്ച നടിയായി ഫിലിം ഫെയര്‍ തെരഞ്ഞെടുത്തത്.
തപ്സിയുടെ വാക്കുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി കങ്കണ രംഗത്തെത്തി. വളരെ നന്ദി തപ്സി, ഫിലിം ഫെയര്‍ അവാര്‍ഡിന് നിങ്ങള്‍ എന്തുകൊണ്ടും യോഗ്യയാണെന്നും മറ്റാരും നിങ്ങളേക്കാള്‍ ഈ അവാര്‍ഡിന് അര്‍ഹരല്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക