ദിലീഷ് പോത്തന് – ഫഹദ് ഫാസില്‍ ചിത്രം ജോജിയുടെ റിലീസ് ദിനം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് ബാബുരാജ് അവതരിപ്പിച്ച ജോമോന്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബാബുരാജ്. ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രമാണ് ബാബുരാജ് പങ്കുവെച്ചിരിക്കുന്നത്.
ഫഹദ് ഫാസില്‍ അവതരിപ്പിച്ച ജോജിയുടെ ചേട്ടന് ജോമോനായാണ് ബാബുരാജ് ചിത്രത്തിലെത്തിയത്. ബാബുരാജ് എന്ന നടന് തിരിച്ചുവരവാണ് ജോജി എന്ന ചിത്രം എന്നും സമൂഹ മാധ്യമത്തില്‍ പ്രേക്ഷകര്‍ പറയുന്നുണ്ട്.
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്. ബാബുരാജ്, ഷമ്മി തിലകന് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക