രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ച് കഴിഞ്ഞിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ സംസ്ഥാനങ്ങൾ തയ്യാറായി കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും 12 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിരിയ്ക്കുകയാണ് രാജസ്ഥാൻ സർക്കാർ. നാളെ മുതലാണ് കർഫ്യു ആരംഭിക്കുക.
വീണ്ടും കോവിഡ് ബാധിതനായി മന്ത്രി വി.എസ് സുനിൽ കുമാർ
ഈ മാസം അവസാനം വരെ തുടരുന്ന കർഫ്യു വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെയാണ് ഉണ്ടാകുക. പൊതു ചടങ്ങുകളോ കായിക മത്സരങ്ങളോ അനുവദിക്കുകയില്ല. എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരെ വരെ പങ്കെടുപ്പിക്കാനുള്ള അനുവാദം നൽകും. 6,200 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
തമിഴ് ചിത്രം ‘അന്യൻ’ ബോളിവുഡിൽ പുനരവതരിയ്ക്കുന്നു , നായകനാകുന്നത് രൺവീർ സിംഗ്
പ്രതികരിക്കാൻ ഇവിടെ എഴുതുക