തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്. രോഗലക്ഷണമുണ്ടായിട്ടും റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല. ഇതുവരെ രോഗം വിട്ടുമാറാത്ത ഭാര്യ മുഖ്യമന്ത്രിയോടൊപ്പം അതേ കാറിലാണ് കയറിപ്പോയതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ജലീല്‍ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിെര നിയമനടപടി എടുക്കണം. പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി.മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക