ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റിന്റെ ആവേശ ജയം. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. അവസാന ഓവറുകളിൽ തകർത്തുകളിച്ച ക്രിസ് മോറിസാണ് രാജസ്ഥാന് ആവേശ വിജയം സമ്മാനിച്ചത്.
സ്കോർ:
ഡൽഹി: 147/8
രാജസ്ഥാൻ: 150/7
നായകൻ ഋഷഭ് പന്തിന്റെ ഇന്നിംഗ്സാണ് ഡൽഹിക്ക് കരുത്തായത്. 32 പന്തിൽ 51 റൺസെടുത്താണ് ഋഷഭ് പന്ത് പുറത്തായത്. രാജസ്ഥാനായി ഉനദ്കട്ട് മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ മുൻനിര ബാറ്റ്സ്മാൻമാർ പരാജയമായപ്പോൾ 43 പന്തിൽ 62 റൺസെടുത്ത ഡേവിഡ് മില്ലറാണ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. അവസാന ഓവറിലെ നാലാം പന്ത് സിക്സറിന് പറത്തി ക്രിസ് മോറിസ് രാജസ്ഥാന് ആദ്യവിജയം സമ്മാനിച്ചു.
18 പന്തിൽ 36 റൺസാണ് മോറിസ് അടിച്ചെടുത്തത്. ഡൽഹിക്കായി ആവേശ് ഖാൻ മൂന്ന് വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക