മുംബൈ: ഭര്‍ത്താവ് കൊവിഡ് വന്നു മരിച്ചതില്‍ മനംനൊന്ത് ഭാര്യ തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. അമ്മയുടെ പിന്നാലെ പോയ മൂന്നു വയസുകാരനായ മകനെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹയിലാണ് സംഭവം നടന്നത്.
ബുധനാഴ്ച രാത്രിയാണ് 33-കാരി ആത്മഹത്യ ചെയ്തത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇവരുടെ ഭര്‍ത്താവ് ഏപ്രില്‍ 13-നാണ് മരിച്ചത്. അടുത്തിടെ ജോലികള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ ജോലിക്കായി നാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു. ഇത്തരത്തില്‍ നടന്നപ്പോഴാണ് ഭര്‍ത്താവിന് കൊവിഡ് ബാധയുണ്ടായത്.
മൂന്ന് കുട്ടികളാണ് ഇവര്‍ക്ക്. ആന്ധ്രപ്രദേശില്‍ നിന്നും കുടിയേറിയ ഇവരുടെ കുടുംബം നാടന്‍ പണികള്‍ ചെയ്താണ് ജീവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക