ഡിജിറ്റൽ ലോകം ഓരോ ദിവസവും മാറി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒന്നാണ് ഇന്‍സ്റ്റഗ്രാം. ഇതിൽ വിവിധ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫോളോവേഴ്സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാന്‍ ആളുകള്‍ മത്സരിക്കുന്ന കാലഘട്ടം കൂടിയാണ്. എന്നാൽ ഇനി ഇതിലെ ലൈക്കുകള്‍ മറ്റുള്ളവരെ കാണാതിരിക്കാനും വേറെ ആളുകളുടെ ലൈക്കുകൾ കാണാതിരിക്കാനും വഴിയുണ്ട്.
ഇതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇതിലൂടെ യൂസര്‍മാര്‍ക്ക് ആപ്ലിക്കേഷന്റെ ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകള്‍, അല്ലെങ്കില്‍ സ്വന്തം പോസ്റ്റുകളിലെ ലൈക്കുകള്‍ എന്നിവ ഓഫ് ചെയ്ത് വയ്ക്കാം. ഫേസ്ബുക്കിലും ഇതേ ഫീച്ചര്‍ പരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക