Home ASTROLOGY അറിയാം നിങ്ങളുടെ ഈ ആഴ്ച! സമ്പൂർണ വാരഫലം

അറിയാം നിങ്ങളുടെ ഈ ആഴ്ച! സമ്പൂർണ വാരഫലം

അശ്വതി:

പൊതുവെ വാരം അനുകൂലമാണ്. ധനപരമായ നേട്ടങ്ങൾ . തൊഴിൽപരമായ മികവുകൾ കൈവരിക്കും. വിവാഹ ആലോചകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഭക്ഷണസുഖം വർധിക്കും.

ഭരണി:

ആരോഗ്യ വിഷമതകൾ ശമിക്കും. സാമ്പത്തികപരമായി വാരം അനുകൂലമാണ്. രോഗദുരിതത്തിൽ ശമനം പ്രതീക്ഷിക്കാം. സന്താനങ്ങളെ കൊണ്ടുള്ള അനുഭവ ഗുണവർധന. പണമിടപാടുകളിൽ നേട്ടം.

കാർത്തിക:

തൊഴിൽപരമായ നേട്ടങ്ങൾ . ഭൂമി വിൽപ്പനയിൽ തീരുമാനമാനമുണ്ടാകും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സുഹൃത്തുക്കൾ വഴി ഗുണം വർധിക്കും. സർക്കാർ ആനുകൂല്യം ലഭിക്കാം .

രോഹിണി :

സ്വന്തമായി ചെയ്യുന്ന തൊഴിലിൽ നിന്ന് ധനലാഭ യോഗം. ശാരീരികവും മാനസികവുമായ ഉന്മേഷം. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കൈവരിക്കും. ബന്ധുഗുണം ലഭിക്കും.

മകയിരം:

കുടുംബ സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. തൊഴിലിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. ബന്ധുക്കൾ തമ്മിൽ ഭിന്നത ഉടലെടുക്കും. ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും.

തിരുവാതിര:

ഔഷധ സേവ വേണ്ടിവരും. ഭവനത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൊതു രംഗത്ത് പ്രശസ്തി വർധിക്കും. സുഹൃത്തുക്കളിൽ നിന്നുള്ള സഹായം വർധിക്കും. ഗൃഹനിർമ്മാണത്തിൽ പുരോഗതി കൈവരിക്കും.

പുണർതം:

സാമ്പത്തിക വിഷമം നേരിടും. സ്വത്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാവാം. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും.

പൂയം:

ചികിത്സകളിൽകഴിയുന്നവർക്ക് ഔഷധ സേവ അവസാനിപ്പിക്കുവാൻ സാധിക്കും. ധനപരമായി വാരം പൊതുവെ അനുകൂലമല്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. മനഃസുഖം കുറയും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ.

ആയില്യം:

അനാവശ്യമായ പണച്ചെലവ് നേരിടും. അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക. കൂടുതൽ യാത്രകൾ വേണ്ടി വരും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം. ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം. ബിസിനസ്സ് പുഷ്ടിപ്പെടും.

മകം: യാത്രകൾ വേണ്ടിവരും. എല്ലാക്കാര്യങ്ങളിലും മാനസിക സന്തോഷം വർധിക്കും. അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. വാക്കുറപ്പിച്ച ഭൂമി വിൽപ്പന മാറിപ്പോകും.

പൂരം:

ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നതകൾ ശമിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് മാറിനിൽക്കേണ്ടിവരും. ബിസിനസ്സിൽ നേട്ടം.

ഉത്രം:

പൊതുവെ അനുകൂലമായവാരം . തൊഴിൽ രംഗത്ത് നേട്ടം . ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിൻറെ സന്തോഷം വർധിക്കും. പണച്ചെലവധികരിക്കും. കൈമോശം വന്ന സാധനങ്ങൾ തിരികെ ലഭിക്കും.

അത്തം:

ബന്ധുക്കൾ തമ്മിലുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. ധനപരമായി അനുകൂല വാരമാണ്. പ്രണയ ബന്ധിതർക്ക് മുതിർന്നവരിൽ നിന്നുള്ള അംഗീകാരം ലഭിക്കും.

ചിത്തിര:

ബിസിനസ്സിൽ നിന്ന് ധനലാഭം പ്രതീക്ഷിക്കാം . ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം. തൊഴിൽ പരമമായ മേന്മ വർധിക്കും. അനാവശ്യമായ അലസത പിടികൂടും. സന്താനങ്ങൾക്ക് വിദ്യാഭ്യാസപരമായ പുരോഗതി.

Also Read :   ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാള്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി

ചോതി:

യാത്രകൾ മാറ്റിവെയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസ്സിൽ ധനനഷ്ടംനേരിടും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.

വിശാഖം:

പുതിയ വാഹനം വാങ്ങുവാൻ അവസരമൊരുങ്ങും. അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക. സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. വ്യവഹാരങ്ങളിൽ വിജയം.

അനിഴം:

ഉല്ലാസ യാത്രകളിൽ സന്തോഷം ലഭിക്കും. കുടുംബസുഖ വർധനയുണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പുതിയ വസ്ത്രാഭരണങ്ങൾ ഉപഹാരമായി ലഭിക്കും. വിവാഹം വാക്കുറപ്പിക്കും.

തൃക്കേട്ട: ഗൃഹ നിർമ്മാണത്തിനായി പണച്ചെലവ്. ഇരുചക്ര വാഹനം മൂലം ധനനഷ്ടം. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും . ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത.

മൂലം :

ചെറിയ ആരോഗ്യ വിഷമതകൾ. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളിൽ നിന്നും സൗഹാർദ്ദ സമീപനം പ്രതീക്ഷിക്കാം.

പൂരാടം :

കർമ രംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

ഉത്രാടം :

വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും . സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളിൽ താല്പ്പര്യം വർധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.

തിരുവോണം:

ദീർഘദൂര യാത്രകൾ ഒഴിവാക്കുക. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘർഷങ്ങൾ ശമിക്കും . ജീവിത പങ്കാളിയിൽ നിന്നും പിന്തുണ ലഭിക്കും.

അവിട്ടം :

വാക് സാമർഥ്യം മുഖേന കാര്യ വിജയം. സഹപ്രവർത്തകരുടെ അനുമോദനം ലഭിക്കും . പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. തൊഴിൽ രംഗത്ത് നേട്ടം. മുൻകോപം നിയന്ത്രിക്കണം.

ചതയം:

ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാവും. തൊഴിൽരഹിതർ നടത്തുന്ന പരിശ്രമങ്ങൾ വിജയിക്കും. വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങൾ മാറികിട്ടും.

പൂരുരുട്ടാതി :

മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. സന്താനങ്ങൾ മുഖേന മനസന്തോഷം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വർധിക്കും.

ഉത്രട്ടാതി :

കർമരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മത്സര പരീക്ഷകളിൽ വിജയിക്കുവാൻ സാധ്യത. യാത്രകൾ മുഖേന ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

രേവതി:

കാലാവസ്ഥാ രോഗ സാദ്ധ്യത കാണുന്നു . പ്രണയബന്ധിതർക്ക് അനുകൂലമായ ബന്ധുജനസഹായം ഉണ്ടാവും. ബിസിനസിൽ പണം മുടക്കി വിജയം നേടുവാൻ സാധിക്കും. പഠനരംഗത്ത് മികവ് പുലർത്തും. ദേശം വിട്ട് സഞ്ചരിക്കേണ്ടിവരും.

കടപ്പാട് :മനോരമ