മലയാളികളെപ്പോഴും മനസുകൊണ്ട് കാത്തിരിക്കുന്ന ചിത്രങ്ങളാണ് വിനീത് ശ്രീനിവാസന്റേത്, മലയാളികളുടെ മനസ്സിനിണങ്ങുന്ന എന്തെങ്കിലും ഒരംശം വിനീത് ചിത്രങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷക്കൊണ്ടു കൂടിയാണിത്. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുതിയ ചിത്രമെത്തുന്നു എന്ന സന്തോഷത്തിലാണ് ആരാധകർ. ഈ ചിത്രത്തിനായി കാത്തിരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട് ആരാധകർക്ക്. മലയാളുടെ പ്രിയങ്കരൻ പ്രണവ് മോഹൻലാലാണ് ഇത്തവണ വിനീത് ശ്രീനിവാസന്റെ നായകനായി എത്തുന്നത്.
‘ഹൃദയം’ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ ഏറെ ആകാംഷയിലായിരുന്നു സിനിമ പ്രേക്ഷകർ. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് താരം ആശംസകൾ അറിയിച്ചിരിക്കുന്നത്.
‘സ്നേഹം പോലെ പരിശുദ്ധം’; ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ
Best wishes to @impranavlal son of my dear friend #Lalettan @Mohanlal and the entire team of @hridayamthefilm @kalyanipriyan @darshanarajend #VineethSreenivasan @merrylandcine #BigBangEntertainments #Hridayam #HridayamFirstLook pic.twitter.com/7bauHwedfW
— Chiranjeevi Konidela (@KChiruTweets) April 18, 2021
പ്രിയ സുഹൃത്ത് മോഹന്‍ലാലിന്റെ മകന് പ്രണവിനു ഹൃദയം ടീമിനും എല്ലാ ആശംസകളും’, ചിരഞ്ജീവി കുറിച്ച്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക