കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധനെതിരെ സ്വരമുയർത്തി നടൻ സിദ്ധാർഥ്. നിങ്ങൾ കൊവിഡ് പോരാളിയല്ലെന്നും കൊവിഡിന്റെ സഖ്യകഷിയയാണെന്നും സിദ്ധാർഥ് പറഞ്ഞു. ആരോഗ്യമന്ത്രി മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് അയച്ച കത്ത് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർഥിന്റെ പ്രതികരണം.
നിങ്ങൾ ഒരിക്കലും ഒരു കൊവിഡ് പോരാളിയല്ല. മറിച്ച് കൊവിഡിന്റെ സഖ്യകക്ഷിയാണ്. തെരഞ്ഞെടുപ്പ് വിജയിക്കാൻ എന്തുവിലകൊടുത്തും ആളെകൊല്ലു. എന്നിട്ട് മത ചടങ്ങുകളുടെ പേരിൽ മന്ദബുദ്ധികളായ ജനങ്ങളെ വീണ്ടും കൊല്ലു. ചരിത്രം മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.
നേരത്തെ ഇതിനു സമാനമായി നടി സ്വരാ ഭാസ്കറും കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധമുയർത്തിയിരുന്നു. രാജി വെച്ചൊഴിയൂ ലോക തോൽവി, ഈ ഒഴിവാക്കാവുന്ന ദുരന്തം ഉണ്ടായതിന് നിങ്ങളും നിങ്ങളുടെ സർക്കാരും ഞനങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. കാര്യങ്ങൾ വ്യക്തമായി വിനിയോഗിക്കേണ്ടതിന് പകരം നിങ്ങൾ മുൻപ്രധാനമന്ത്രിക്ക് മറുപടി കത്തയക്കുന്നു. യഥാർഥ നടപടികളിലൂടെ ആളുകളെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് എന്ത് പറയുന്നു. നാണക്കേട് തന്നെ, എന്നാണ് സ്വര പറഞ്ഞത്.
രാജ്യത്തെ കൊവിഡ് 19 സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നിതിനായി അഞ്ച് നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിനായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് മറുപടി നൽകിയത്.
കൊവിഡ് വാക്സിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നും അവർക്ക് ചില ഉപദേശങ്ങൾ നൽകണമെന്നുമാണ് ഹർഷ വർധന മറുപടി കത്തിൽ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക