തിരുവനന്തപുരം : സൂംബാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ വഞ്ചിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്ന പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനു നൂറു കണക്കിന് സ്ത്രീകളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം.
സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. സനുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്ക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി കൃഷി വകുപ്പിൽ ക്ലാർക്കായി ജോലി ഉള്ള ഇയാൾ പാർട്ട്ടൈമായാണ് സൂംബാ പരിശീലനം നടത്തിയിരുന്നത്.
പരിശീലനത്തിന് എത്തുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീല സൈറ്റുകളിൽ ഇട്ടെന്നും ഭീഷണിപ്പെടുത്തി എന്നുമാണ് ഇയാൾക്കെതിരെയുള്ള പരാതി. സനുവിന്റെ ഇരയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക