പലരുടെയും ദീർഘകാല സ്വപ്നമാണ് സ്വന്തമായി ഒരു കാർ സ്വന്തമാക്കുക എന്നത്. ഈ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിന് 80 ശതമാനം പേരും വാഹന ലോൺ എടുത്താണ് വാങ്ങിക്കുന്നതും. എല്ലാ മാസവും കൃത്യമായി ലോൺ അടച്ചു തീർത്താൽ ബാധ്യത തീർന്നു എന്നാണ് ഭൂരിഭാഗം ആളുകളുടെയും തെറ്റിദ്ധാരണ. എന്നാൽ ലോൺ ക്ലോസ് ചെയ്ത് കഴിഞ്ഞാലും നാം തീർച്ചയായും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.
ബാങ്കിന് നൽകാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്(എൻഒസി). ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നതിനായി ബാങ്കിൽ നിന്ന് ഈ രേഖ അനിവാര്യമാണ്. ലോൺ ക്ലോസ് ചെയ്താൽ രണ്ട് ആഴ്ചയ്ക്കുള്ള ബാങ്ക് എൻഒസി നൽകണം. എൻഒസി കിട്ടിയിലെങ്കിൽ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കില്ല.
കാറിന്റെ ആർസി ബുക്കിൽ ഹൈപ്പോത്തിക്കേഷൻ വിവരങ്ങളിൽ ലോൺ നൽകുന്ന ബാങ്കിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ബാങ്കിന്റെ പേര് ആർസി ബുക്കിൽ നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ വാഹനം പൂർണ്ണമായും ഉടമയുടേതാകൂ. ഇതിനായി ബാങ്കിൽ നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർന്ന് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഇൻഷുറൻസ് കമ്പനിക്കും ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ അപേക്ഷ സമർപ്പിച്ചിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക