തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ബോളിവുഡ് താരം സണ്ണി ലിയോണ്‍. പീരീഡ് ഹൊറര്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. ചിത്രത്തില്‍ ഒരു രാജ്ഞിനിയുടെ വേഷമാണ് താരം ചെയ്യുന്നത്. യുവനാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ കോമഡി താരങ്ങളായ സതീഷും സഞ്ജനയും പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു. സണ്ണിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് ജൂണിലായിരിക്കും. ചരിത്ര കാലത്തെ സീനുകള്‍ മുംബൈയില്‍ നിര്‍മ്മിക്കുന്ന പ്രത്യേക സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുക. രമേശ് തിലക്, മൊട്ട രാജേന്ദ്രന് എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. ജാവേദ് റിയാസാണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.
നിലവില്‍ സണ്ണി ലിയോണ്‍ മലയാള ചിത്രമായ ഷീറോയുടെ ചിത്രീകരണത്തിനായി കേരളത്തിലാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയനാണ് നിര്‍വഹിക്കുന്നത്. ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് അവസാന വാരമായിരുന്നു ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
നേരത്തെ മമ്മൂട്ടി നായകനായ മധുരരാജ എന്ന സിനിമയിലും രംഗീല എന്ന് സിനിമയിലും നടി അഭിനയിച്ചിരുന്നു. മധുരരാജയില്‍ മോഹ മുന്തിരി’ എന്ന് തുടങ്ങുന്ന ഐറ്റം നമ്പറിലാണ് സണ്ണി ലിയോണി ഡാന്‍സ് ചെയ്തത്.
ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. സണ്ണി ലിയോണി ആദ്യമായി മലയാള സിനിമയില്‍ ചെയ്ത ഐറ്റം ഡാന്‍സ് ആയിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക