കൊവിഡ് കാലത്ത് നടന് ഇന്ദ്രന്‍സിനൊപ്പമുള്ള ഷൂട്ടിങ്ങ് നിമിഷങ്ങള്‍ പങ്കുവെച്ച് ഹരീഷ് പേരടി. കൊറോണയെ കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ ഒരു തമാശയാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
കൊറോണ ഒരു തവണ വന്നാല്‍ വീണ്ടും വരുമോ എന്ന് ഒരു സുഹൃത്ത് ഇന്ദ്രന്‍സിനോട് സെറ്റില്‍ നിന്നും ചോദിച്ചു. ഇതിന് ഇന്ദ്രന്‍സ് കൊടുത്ത മറുപടി കേട്ട് അദ്ദേഹത്തെ നോക്കിയപ്പോള്‍ ബഷീറിന്റെയും വികെഎന്നിന്റെയും ഒക്കെ മുഖഛായ തോന്നി എന്നാണ് ഹരീഷ് പേരടി പറയുന്നത്.
‘ഇന്ന് ഇന്ദ്രന്‍സ് ഏട്ടന്റെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടവേളയില്‍ ഒരു സുഹൃത്ത് മൂപ്പരോട് ഇങ്ങിനെ ചോദിച്ചു. സു: കൊറോണ ഒരിക്കല്‍ വന്നാല്‍ വീണ്ടും വരുമോ? ഇ: വരും. സു: എങ്ങിനെ?. ഇ: ആദ്യം വന്നതുകൊണ്ട് അതിന് വഴിയറിയാമല്ലോ. പിന്നീട് ഞാന്‍ ഇന്ദ്രന്‍സേട്ടനെ നോക്കുമ്പോള്‍ മൂപ്പര്‍ക്ക് ബഷീറിന്റെയും വികെഎന്നിന്റെയും ഒക്കെ മുഖഛായ ഉണ്ടായിരുന്നു.’
സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. ഇതേ തുടര്‍ന്ന് വീണ്ടും സിനിമ മേഖല പ്രതിസന്ധിയിലായിരിക്കുന്നു. തിയറ്ററുകള്‍ക്ക് ഏഴ് മണി വരെയാണ് പ്രവര്‍ത്തന സമയം അനുവദിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പുതിയ ചിത്രങ്ങളുടെ റിലീസ് ഉടന്‍ ഉണ്ടാവാന്‍ സാധ്യതയില്ല.
നിലവില്‍ ചുരുങ്ങിയ സിനിമകളുടെ ചിത്രീകരണം മാത്രമാണ് നടക്കുന്നത്. ചിത്രീകരണം നടക്കുന്ന ചിത്രങ്ങളും നിര്‍ത്തി വെക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക