സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. ഇനിയും പ്രതിദിന കൊവിഡ് കേസുകൾ കൂടുമെന്ന് യോഗം വിലയിരുത്തി.
പ്രതിദിന കേസുകൾ 40,000 മുതൽ അരലക്ഷം വരെ ആകാൻ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഇതനുസരിച്ച് കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക