കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ രാം ഗോപാൽ വർമ്മ.
കൊറോണ വൈറസിന്റെ ശക്തി നരേന്ദ്ര മോദിയുടെ താടിയുടെ വളർച്ചയ്ക്ക് നേർ അനുപാതമായാണ് ഉയരുന്നതെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2020 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെയുള്ള വൈറസിന്റെ ശക്തി മോദി സാബിന്റെ താടിയുടെ നീളത്തിന് നേർ അനുപാതമായാണ് പോകുന്നത്.
കൊവിഡിന്റെ വ്യാപനശേഷി കൊണ്ടും തീവ്രത കൊണ്ടും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഏപ്രിൽ 20 വരെയുള്ള കണക്കനുസരിച്ച് 27,10,53,392 പൗരന്മാരിൽ ഇത് വരെ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. നിലവിൽ പ്രതിരോധ മരുന്ന് സ്വീകരിച്ചവർ 13,01,19,310 പേരാണ് .
കൊവിഡ് ഏറ്റവും മോശമായി ബാധിച്ച നഗരങ്ങളായ ദില്ലി, മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ഭോപ്പാൽ, കൊൽക്കത്ത, അലഹബാദ്, സൂററ്റ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ കിടക്കകൾ തീർന്നിരിക്കുകയാണ്.
ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക