ഹരിയാനയില്‍ മോഷണം പോയ കൊവിഡ് വാക്സിനുകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്ടാക്കള്‍. കൊവിഡ് വാക്സിനുകളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വെച്ചാണ് മോഷ്ടാക്കള്‍ ഇവ തിരിച്ചേല്‍പ്പിച്ചത്.
ജിന്ദ് പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിലാണ് വാക്സിന് വെച്ച് മോഷ്ടാക്കള്‍ പോയത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ജിന്ദിലെ സര്‍ക്കാര്‍ സിവില്‍ ഹോസ്പിറ്റലിലെ സ്റ്റോര്‍ റൂമില്‍ നിന്ന് 1,710 ഡോസ് കോവിഷീല്‍ഡും കോവാക്സിനുമാണ് ബുധനാഴ്ച രാത്രി മോഷ്ടാക്കള്‍ കടത്തിയത്.
1270 ഡോസ് കോവിഷീല്‍ഡും 4,40 കോവാക്സിനുമാണ് മോഷണം പോയത്. സ്റ്റോര്‍ റൂമിന്റെ നാല് ലോക്കുകളും ഡീപ് ഫ്രീസറും തകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക