കാസര്‍ഗോഡ് : കൊവിഡ് വ്യാപനം കണക്കിലെടുത്ത് കാസർഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നീലേശ്വരം, കാഞ്ഞങ്ങാട് നഗരങ്ങളിലും അജാനൂര്‍, കളളാര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, ചെമ്മനാട്, ചെറുവത്തൂര്‍, കോടോം- ബേളൂര്‍, മടിക്കൈ, പടന്ന, പളളിക്കര, പുല്ലൂര്‍-പെരിയ, ത്യക്കരിപ്പൂര്‍, ഉദുമ എന്നീ 13 ഗ്രാമ പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
23ന് അര്‍ധരാത്രി മുതല്‍ 7 ദിവസത്തേക്കാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക