മലപ്പുറം ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ. നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൊവിഡ് രൂക്ഷമായ പതിനാറ് പഞ്ചായത്തുകളിലാണ്.
നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂർ തുടങ്ങി പതിനാറ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി ഒൻപത് മണി മുതൽ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക