റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സിന് ദാരുണാന്ത്യം. പത്തനംതിട്ട അടൂര്‍ സ്വദേശിനി ശില്പ മേരി ഫിലിപ്പ് ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു ശില്പ. കിട്ടിയ വാര്‍ഷികാവധിക്ക് ദുബായിയിലുള്ള ഭര്‍ത്താവ് ജിബിന്‍ വര്‍ഗീസ് ജോണിനൊപ്പം ചെലവഴിക്കാന്‍ പുറപ്പെടവെയാണ് വിധി ശില്പയെ കവര്‍ന്നത്.
വിമാനത്താവളത്തിലേയ്ക്കുള്ള യാത്രാമധ്യേ വാഹനം മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു. ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം അല്‍ ഖസിം റോഡില്‍ എക്സിറ്റ് 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക