തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമ പ്രവര്‍ത്തകരെയും ഏജന്റുമാരെയും മാത്രമേ അനുവദിക്കുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
അതേസമയം ഇനി മുതല്‍ വിവാഹ ചടങ്ങുകള്‍ക്ക് 50 പേര് മാത്രവും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്കും മാത്രമേ പങ്കെടുക്കുവാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളിലും നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. പരമാവധി 50 പേരെ മാത്രമേ അനുവദിക്കു. ആരാധനാലയങ്ങളില്‍ പായ കൊണ്ട് പോകണമെന്നും ആഹാരം , തീര്‍ത്ഥം , ഭക്ഷണം എന്നിവ പാടില്ല ഇതിനായി കളക്ടര്‍മാര്‍ മതനേതാക്കളുമായി സംസാരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക