ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനു ഇന്ത്യക്ക് സഹായഹസ്തവുമായി ഓസ്ട്രേലിയയുടെ മുന്‍താരം ബ്രെറ്റ് ലീ. ഒരു ബിറ്റ്കോയിന് (ഇപ്പോഴത്തെ നിരക്കനുസരിച്ച് ഏകദേശം 40 ലക്ഷം രൂപ) ആണ് ഓസീസ് മുന്‍ പേസ് ബോളര്‍ ബ്രെറ്റ് ലീ സംഭാവനയായി പ്രഖ്യാപിച്ചത്.
നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സും ഇന്ത്യക്ക് സഹായവുമായെത്തിയിരുന്നു. 37 ലക്ഷത്തോളം രൂപയാണ് കമ്മിന്‍സ് നല്‍കിയത്. പിന്നാലെയാണ് ബ്രെറ്റ് ലീയും സഹായവുമായി മുന്നോട്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക