സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന് മോഹന്‍ലാല്‍. ആനന്ദ് എന്നും ഹൃദയത്തിലുണ്ടാകുമെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കിൽ കുറിച്ചു .
‘ഞങ്ങളുടെ കാഴ്ചയില്‍ നിന്ന് മാഞ്ഞിരിക്കുന്നു, പക്ഷെ ഹൃദയത്തിലുണ്ടാകും. കെ.വി ആനന്ദ് സര് നിങ്ങളെ എന്നും മിസ് ചെയ്യും’, മോഹന്‍ലാല്‍ പറഞ്ഞു.
ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു ആനന്ദിന്റെ മരണം. 54 വയസായിരുന്നു.
പ്രിയദര്ശന്-മോഹന്‍ലാല്‍ ചിത്രം തേന്മാവിന് കൊമ്പത്തിലൂടെ ആണ് അദ്ദേഹം ഛായാഗ്രാഹകനാകുന്നത്. ആ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക