വോട്ടെണ്ണൽ അവസാനിച്ച് പൂർണമായി ഫലം വന്നാൽ പിറ്റേന്ന് തന്നെ സത്യപ്രതിജ്ഞ നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഭാവനാസൃഷ്ടികളിൽ ഒന്ന് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഫലം വന്നാൽ നാളെ തന്നെ സത്യപ്രതിജ്ഞയ്ക്ക് ഉദ്യോഗസ്ഥർക്കായുള്ള നിർദേശം മുഖ്യമന്ത്രി നൽകിയെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ വാർത്ത ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വോട്ടെണ്ണൽ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ
സത്യപ്രതിജ്ഞയെ കുറിച്ച് ഇപ്പോൾ യാതൊരു ആലോചനയും നടത്തുകയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. മുൻപും വാർത്തകളുമായി ഭാവനസമ്പന്നർ വന്നിട്ടുണ്ടെന്നും ഇതും അക്കൂട്ടത്തിലിരിക്കട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫലപ്രഖ്യാപനം വരുന്നതിന്റെ അടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി തയ്യാറെടുക്കുന്നുവെന്നായിരുന്നു വാർത്ത. എന്നാൽ വാർത്ത പടച്ചുവിട്ടതാണെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചു.
വിജയാഘോഷങ്ങളില്ലാതെ.., കർശന നിയന്ത്രണങ്ങളിൽ ഇന്ന് സംസ്ഥാനത്ത് വോട്ടെണ്ണൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക