തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. തൃശൂരിലെ ചില നേതാക്കള്‍ കാലുവാരിയെന്നും വോട്ട് ബിജെപിയിലേക്കു മറിച്ചെന്നും പത്മജ പറഞ്ഞു.
സിനിമാ താരത്തിനോടുള്ള അന്ധമായ ആരാധന തൃശൂരില്‍ സംഭവിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിലേക്കു പോയെന്നും പത്മജ വ്യക്തമാക്കി.ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നു. ഇവര്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക