മലപ്പുറം:കോവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറത്ത് പത്ത് സ്ഥലങ്ങളിൽക്കൂടി ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ , പുൽപ്പറ്റ , എടക്കര, മൂർക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്ഞ.
ഇന്ന് രാത്രി ഒൻപത് മുതൽ 19 വരെയാണ് നിരോധനാജ്ഞ. ടി പി ആർ 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളാണിത്. മലപ്പുറത്ത് ഇന്ന് 4,405 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 35 ശതമാനമാണ്
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക