ഇടുക്കി: റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗമായ എംഎം മണി ഉടുമ്പന്‍ ചോലയില്‍ വിജയിക്കുന്നത്. തോല്‍വി പ്രവചിച്ച സര്‍വ്വേകളെ അട്ടിമറിച്ച മണിയാശാന് വിജയിച്ചത് എല്‍ഡിഎഫ് പാളയത്തില്‍ വലിയ ആത്മവിശ്വാസവും നല്കുന്നു. വിജയദിനാഘോഷത്തില്‍ പങ്കെടുത്ത ആശാന് മുഷ്ടി ചുരുട്ടി പഴയ കമ്യൂണിസ്റ്റുകാരന്റ വീര്യത്തോടെയുള്ള ചിത്രം ഫെയിസ്ബുക്കില് പങ്കുവെക്കുകയും ചെയ്തു. കുടുംബത്തൊടൊപ്പമായിരുന്നു ആഘോഷം.
എല്‍ഡിഎഫ് വിജയദിനം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. വീടുകളില്‍ ദീപം തെളിയിച്ചാണ് എല്‍ഡിഎഫ് നേതാക്കള്‍ വിജയദിനം ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബംഗങ്ങളും ക്ലിഫ് ഹൗസിലാണ് ദീപം തെളിയിച്ചത്.
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിജയദിനാഘോഷത്തില്‍ പങ്കെടുത്തു. എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി എന്നിവരും വിജയദിനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക