രാജ്യത്ത് വളരെപ്പെട്ടെന്ന് മുൻ നിരയിലെത്തിയ ടെലികോം നെറ്റ് വര്‍ക്ക് കമ്പനിയാണ് റിലയന്‍സ് ജിയോ. വീണ്ടും റീചാര്‍ജ് പ്ലാനുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു എന്നാണ് പുതിയ വിവരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേടിയ ലാഭത്തിന്റ കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരമൊരു സൂചന കൂടി ലഭിക്കുന്നത്. ഇപ്പോൾ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് വിവരം.
അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല, സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി നീട്ടി വാട്സ്ആപ്പ്
15.2 ദശലക്ഷം ഉപഭോക്താക്കളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ജിയോയില്‍ ചേർന്നത്. 25 ദശലക്ഷം ഉപയോക്താകതാക്കളെയാണ് 2019 ഡിസംബറിന് മുമ്പുള്ള പാദത്തില്‍ ജിയോ നെറ്റ്വര്‍ക്കിലേക്ക് ചേര്‍ത്തത്. എന്നാൽ പിന്നീട് ഇത് കുറയുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 151 രൂപയായിരുന്നു എആര്‍പിയു.
വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു ;അടിയന്തര യാത്രയ്ക്കുള്ള പാസ് എടുക്കേണ്ടത് ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക