പ്രശസ്ത ആക്ഷൻ ഡയറക്ടർ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി. അഞ്ജലി മേനോൻ ആണ് വധു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാർ മാത്രമാണ് പങ്കെടുത്തത്.
അച്ഛന്റെ പാതപിന്തുടരുന്ന മകൻ സിനിമയിൽ അസിസ്റ്റന്റ് സ്റ്റണ്ട് ഡയറകടർ ആണ്. നിരവധി സിനിമകളിൽ അച്ഛനൊപ്പം സന്ദീപ് പ്രവർത്തിച്ചിട്ടുണ്ട്.
ജിബിന് സംവിധാനം ചെയ്യുന്ന വള്ളിക്കെട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും സന്ദീപ് ചുവടുവച്ചിരുന്നു. മമ്മൂട്ടിയുടെ അനന്തരവൻ അഷ്ക്കർ സൗദാൻ ആണ് ചിത്രത്തിൽ നായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക